കോട്ടയം: അധികാരികളുടെ മാനസിക പീഡനത്തെ തുടർന്ന് അൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ. സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ചർച്ച നടത്തും. കഴിഞ്ഞ രണ്ട് ദിവസമായി സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
രാവിലെ 10 മണിയോടെയാണ് ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തുക. ആർ ബിന്ദുവിനൊപ്പം മന്ത്രി വി എൻ വാസവനും മാനേജ്‌മെന്റ് അധികൃതരും ചർച്ചയ്ക്കായി ഒപ്പമുണ്ടാകും. വിദ്യാർത്ഥികളുടെ സമരം അവസാനിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യം. വിദ്യാർത്ഥിനിയുടെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
രണ്ട് ദിവസം മുൻപാണ് അമൽജ്യോതി കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും എറണാകുളം സ്വദേശിനിയുമായ ശ്രദ്ധ ആത്മഹത്യ ചെയ്തത്. ലാബിൽ നിന്നും ശ്രദ്ധ മൊബൈൽ ഫോണിൽ നോക്കിയെന്ന് ആരോപിച്ച് ലാബ് അസിസ്റ്റന്റും എച്ച്ഒഡിയും ശകാരിക്കുകയും മാനസികമായി കുട്ടിയെ തളർത്തുകയും ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമത്തിൽ ആയിരുന്നു ആത്മഹത്യ.
Discussion about this post