കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച ജിനാഫ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പോലീസ്. കൊലപാതകം, മയക്കുമരുന്ന് ഉപയോഗം, കള്ളക്കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളതെന്ന് പോലീസ് പറഞ്ഞു. ഇന്നലെയാണ് തമിഴ്‌നാട്ടിലേക്ക് കടന്ന ജിനാഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്വർണക്കടത്ത് സംഘത്തിന്റെ ആക്രമണത്തിന് ഇരയായി ഇർഷാദെന്ന യുവാവ് കൊല്ലപ്പെട്ട സംഭവം വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഈ കേസിലെ പ്രതിയാണ് ജിനാഫ്. ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്ന ജിനാഫ് അടുത്തിടെയാണ് മോചിതനായത്. ഇതിന് ശേഷമാണ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പച്ചത്.
വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ജിനാഫെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കടത്തിക്കൊണ്ട് വരുന്ന മയക്കുമരുന്ന് ജിനാഫ് വിദ്യാർത്ഥികൾക്കുൾപ്പെടെ വിൽപ്പന നടത്താറുണ്ട്. വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടുന്ന സംഘത്തിലെ അംഗം കൂടിയാണ് ഇയാൾ.
Discussion about this post