തങ്ങളുടെ ബഹിരാകാശ നിലയത്തിനോ ഭ്രമണപഥത്തിലുള്ള വസ്തുക്കൾക്കോ നാശമുണ്ടാക്കാൻ സാദ്ധ്യതയുള്ള ചൈനീസ് അല്ലെങ്കിൽ റഷ്യൻ ബഹിരാകാശ വാഹനങ്ങൾ ട്രാക്കുചെയ്യുന്നത് തടയാൻ മുന്നൊരുക്കങ്ങളുമായി അമേരിക്ക. ഒരു കൂട്ടം ഉപഗ്രഹങ്ങളാണ് അമേരിക്ക വിക്ഷേപിക്കാനൊരുങ്ങുന്നത്. ബഹിരാകാശ ശക്തികൾ തമ്മിലുള്ള കിടമത്സരത്തിന്റെ പുതിയഘട്ടമായാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
”സൈലന്റ് ബാർക്കർ” എന്നായിരിക്കും ഈ നെറ്റ്വർക്ക് വിളിക്കപ്പെടുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 22,000 മൈൽ (35,400 കിലോമീറ്റർ) ഉയരത്തിലാകും ഈ ഉപഗ്രഹങ്ങൾ സ്ഥാപിക്കപ്പെടുന്നത്. ഭൂമിയെ ഇത് ഭ്രമണം ചെയ്യും. ജിയോസിംക്രണസ് ഓർബിറ്റ് എന്നാകും ഇത് അറിയപ്പെടുക. യുഎസ് സിസ്റ്റങ്ങൾക്കെതിരായ പ്രവർത്തികളും ഏതെങ്കിലും തരത്തിലുള്ള ഭീഷണികളുടെ മുന്നറിയിപ്പുകളും നൽകാൻ ഇവയ്ക്കാകും.
ബഹിരാകാശത്ത് വച്ച് തന്നെ ശത്രുക്കളെ കണ്ടെത്തി ട്രാക്ക് ചെയ്യാനും ഇവയ്ക്കാകും. ദേശീയ സുരക്ഷയ്ക്ക് വേണ്ടി എന്ന ലക്ഷ്യത്തോടെയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ജൂലൈയ്ക്ക് ശേഷമായിരിക്കും സൈലന്റ് ബാർക്കറിന്റെ വിക്ഷേപണം. വിക്ഷേപണതിയതി 30 ദിവസങ്ങൾക്ക് പുറത്ത് വിടുമെന്ന് പ്രതിരോധവകുപ്പ് വ്യക്തമാക്കി. അതേസമയം എത്ര ഉപഗ്രഹങ്ങളാകും സൈലന്റ് ബാർക്കറിന്റെ ഭാഗമാകുന്നത് എന്ന കാര്യവും ബഹിരാകാശ സേനയും എൻആർഒയും വ്യക്തമാക്കിയിട്ടില്ല.
Discussion about this post