എറണാകുളം: പരീക്ഷ എഴുതാതെ എസ്എഫ്‌ഐ നേതാവ് പിഎം ആർഷോ വിജയിച്ച സംഭവത്തിൽ പരിഹാസവുമായി ജോയ് മാത്യു. പരീക്ഷയെല്ലാം ബൂർഷ്വാ സമ്പ്രദായം ആണ്. പരീക്ഷ എഴുതാതെ പാസാകുന്നത് തെറ്റല്ല. അതൊരുതരം ഒളിപ്പോര് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കോപ്പിയടി ഒരു സമരമാർഗ്ഗമായി നമ്മൾ അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. വാഴക്കുല മുതൽ ആശാന്റെ കവിതവരെ നമ്മുടേതാകും. പരീക്ഷ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷ്വ സമ്പ്രദായം ആണ്. അതിനാൽ പരീക്ഷ എഴുതാതെ പാസാകുന്നത് തെറ്റല്ല. ഇതൊരു ഒളിപ്പോര് ആണെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇതൊക്കെ ഒരു തെറ്റാണോ ?
കോപ്പിയടിഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്
വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ.
വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണ്.
അല്ലെങ്കിൽ തന്നെ ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ?
നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്.
അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല.അതൊരുതരം ഒളിപ്പോരാണ്.
കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസ്സാകുന്ന എല്ലാ വിഡ്ഢികൾക്കും നല്ല നമസ്‌കാരം
മാറ്റമില്ലാത്തതായി ഒന്നുമാത്രം എല്ലാം സഹിക്കുന്ന മലയാളികൾ എന്ന ഹതഭാഗ്യജന്മങ്ങൾ
ഇൻക്വിലാബ് സിന്ദാബാ….ബാ….
Discussion about this post