ന്യൂയോർക്ക്; കാനഡയിൽ വ്യാപകമായ കാട്ടുതീ. 480 ഓളം സ്ഥലങ്ങളിലേക്ക് കാട്ടുതീ പകർന്നിരിക്കുകയാണ്. കാനഡയ്ക്ക് സമീപമുള്ള അമേരിക്കൻ നഗരങ്ങളെ കാട്ടുതീ വളരെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനേഡിയൻ കാട്ടുതീയിൽ നിന്നുള്ള പുക കിഴക്കൻ യുഎസിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂയോർക്ക് ഉൾപ്പെടെയുള്ള അമേരിക്കയുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പുകമൂടിയ അവസ്ഥയാണ്. അന്തരീക്ഷം ഓറഞ്ച് നിറത്തിൽ പുകമൂടിയ അവസ്ഥയിലാണ് കാണപ്പെടുന്നത്. , മുനിസിപ്പൽ ഉദ്യോഗസ്ഥർ ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെടുന്നുണ്ട്. ആളുകൾ എൻ 95 മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് അമേരിക്കൻ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കാട്ടുതീ അണയ്ക്കനായി എല്ലാ സഹായങ്ങളും അമേരിക്ക കാനഡയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ന്യൂയോർക്ക് അടക്കമുള്ള നഗരത്തിൽ പുകമൂടിയ അവസ്ഥയാണ്.ന്യൂയോർക്കിൽ ഇന്നു മുതൽ സൗജന്യ മാസ്കുകൾ വിതരണം ചെയ്യാൻ തുടങ്ങും. ആളുകൾ വീടിനുള്ളിൽ തന്നെ മാസ്ക് ധരിക്കണമെന്നാണ് അധികൃതർ അറിയിക്കുന്നത്. അപകടകരമായ പുകമൂടിയ അവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
ന്യൂയോർക്കിൽ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം മറ്റന്നാൾ ആണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നാളെ തന്നെ മുഖ്യമന്ത്രി ന്യൂയോർക്കിലെത്തും. സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴിയാണ് ന്യൂയോർക്കിലേക്ക് തിരിച്ചത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. എന്നാൽ പരിപാടിയ്ക്ക് എന്തെങ്കിലും മാറ്റമുള്ളതായി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.













Discussion about this post