സൂപ്പർസ്റ്റാർ മോഹൻലാലിനെ പോലെ തന്നെ മലയാളികൾക്കെല്ലാം പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹൻലാലും. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന പ്രണവ്, സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ഇപ്പോൾ മോഹൻലാലിനോടൊപ്പം പാചക പരീക്ഷണങ്ങളിൽ ഏർപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മോഹൻലാലിനേയും സുഹൃത്ത് സമീർ ഹംസയേയും ഈ ചിത്രങ്ങളിൽ കാണാം. സിനിമാ തിരക്കുകളിൽ നിന്നെല്ലാം വിട്ട് നിൽക്കുന്ന പ്രണവ് കുറച്ച് നാളുകളായി യാത്രയിലായിരുന്നു. പ്രണവ് ഇപ്പോൾ യൂറോപ്യൻ യാത്രയിലാണെന്ന് വിനീത് ശ്രീനിവാസൻ അടുത്തിടെ പറഞ്ഞിരുന്നു.
800 മൈൽസ് പ്രണവ് കാൽനടയായി യാത്ര ചെയ്യുകയാണെന്നാണ് യുറോപ്യൻ പര്യടനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞത്. അതേസമയം മോഹൻലാൽ ആകട്ടെ റാം’ എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മൊറോക്കോ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്.
Discussion about this post