സിനിയോടെന്ന പോലെ യാത്രകളെയും പ്രണയിക്കുന്ന മഹാനടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ സിനിമാ അപ്‌ഡേറ്റുകൾ കാത്തിരിക്കുന്നത് പോലെ തന്നെ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്. മോഹൻലാലിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ദുബായിൽ അവധി ആഘോഷത്തിലാണ് താരം. പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ദുബായിൽ എത്തിയത്. അതിനിടെ സമീർ ഹംസയ്‌ക്കൊപ്പം കാറിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. സമീർ ഹംസ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.
അക്കരെയക്കരെയക്കരെ എന്ന സിനിമയിലെ ”സ്വർഗത്തിലോ നമ്മൾ സ്വപ്‌നത്തിലോ” എന്ന പാട്ടിനോടൊപ്പമുള്ള വീഡിയോയാണിത്. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്
Discussion about this post