ആലപ്പുഴ : മാവേലിക്കരയിൽ ആറ് വയസുകാരിയായ പെൺകുട്ടിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. നട്ടെല്ലും തലയോട്ടിയും ചേരുന്ന ഭാഗത്താണ് നക്ഷത്രയ്ക്ക് വെട്ടേറ്റത്. മുറിവിന് പത്ത് സെന്റിമീറ്റർ ആഴം ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റ് മോർട്ടം നടന്നത്.
മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് പ്രതി ശ്രീമഹേഷ് മകളെ ഒരു തവണ വെട്ടിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വെട്ടിന്റെ ആഘാതത്തിൽ പത്ത് സെന്റിമീറ്റർ ആഴമുണ്ട്. തലയ്ക്ക് പിന്നിൽ നിന്ന് വായുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരുചെവികളും രണ്ട് കഷ്ണങ്ങളായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.
മൂർച്ഛയേറിയ ആയുധമാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. നക്ഷത്രയ്ക്ക് പുറമേ അമ്മ സുനന്ദയെയും വിവാഹം കഴിക്കാൻ ഉറപ്പിച്ച യുവതിയയും ഇയാൾ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.
Discussion about this post