കൊല്ലം: ലഹരിക്കടത്തിന് പുത്തൻ വഴികളുമായി യുവാക്കൾ. ബംഗളൂരുവിൽ നിന്ന് വസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്നുമായി കൊട്ടിയം, പറക്കുളം, വലിയവിള വീട്ടിൽ മൻസൂർ റഹീം (30), കൊല്ലം, കരിക്കോട്, നിക്കി വില്ലയിൽ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖിൽ സുരേഷാണ് (30) എന്നിവർ ആണ് കൊല്ലം പോലീസിന്റെ പിടിയിലായത്. മൻസൂർ റഹീമിൽനിന്ന് മലദ്വാരത്തിൽ ഒളിപ്പിച്ചനിലയിലും നിഖിൽ സുരേഷിൽനിന്ന് വസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിൽനിന്നുമാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഇരുവരിൽനിന്നുമായി 55 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
കൊട്ടിയം ബസ് സ്റ്റാൻഡിൽ സിറ്റി ജില്ലാ ഡാൻസാഫ് സംഘവും ചാത്തന്നൂർ, കൊട്ടിയം, കണ്ണനല്ലൂർ പോലീസും ചേർന്നാണ് മൻസൂറിനെയും നിഖിലിനെയും പിടികൂടിയത്. ദേഹപരിശോധനയിൽ എംഡിഎംഎ കണ്ടെത്താനായില്ലെങ്കിലും ചോദ്യം ചെയ്യലിൽ മലദ്വാരത്തിൽ ഒളിപ്പിച്ചതായി മൻസൂർ വെളിപ്പെടുത്തി. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് എനിമ നൽകിയാണ് എംഡിഎംഎ പുറത്തെടുത്തത്. മലദ്വാരത്തിനുള്ളിൽ ഗർഭനിരോധന ഉറക്കകത്ത് ഒളിപ്പിപ്പിച്ച 27.4 ഗ്രാം എം.ഡി.എം.എ പുറത്തെടുത്തത്.
സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന നിഖിലിന് പെൺസുഹൃത്തിന്റെ സഹായത്തോടെയാണ് ലഹരി ലഭിച്ചത്. അത് അയാൾ വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
Discussion about this post