കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഈ മാസം മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. അറുന്നൂറ് പേർക്കാണ് രോദം സ്ഥിരീകരിച്ചത്. ജില്ലയിൽ അപകടകരമായ രീതിയിൽ രോഗം പടർന്നിട്ടും ജില്ലാ ആരോഗ്യവിഭാഗം നടപടിയെടുക്കാൻ തയ്യാറായില്ലെന്ന വിമർശനവും ശക്തമായിട്ടുണ്ട്.രാജ്യത്ത് ഏറ്റവും അധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം.
മാറാടിയിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതോടെയാണ് ഈ മാസം രോഗബാധിതരായി മരിക്കുന്നവരുടെ എണ്ണം ആറായത്. തൃക്കാക്കര മേഖലയിൽ അടക്കം ഡെങ്കിപ്പനി രൂക്ഷമാണ്. കൊച്ചി കോർപ്പറേഷൻ മേഖല, കോതമംഗലം, പെരുമ്പാവൂർ, കളമശേരി, പിറവം, തൃപ്പൂണിത്തുറ തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും രോഗഭീതി വർദ്ധിപ്പിക്കുന്നു. ഈ മാലിന്യങ്ങളിൽ ഉൾപ്പെടെ കൊതുകുകൾ വ്യാപകമായി മുട്ടയിട്ട് പെരുകുന്നുണ്ട്. എന്നാൽ കേസുകൾ കൂടുമ്പോഴും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കാനോ ഡെങ്കിപ്പനി പരിശോധനകൾ വ്യാപകമാക്കാനോ ഉള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
Discussion about this post