കണ്ണൂർ: തെരുവ് നായയുടെ ആക്രമണത്തിൽ 11 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ നേരത്തെ ബാലവകാശ കമ്മീഷൻ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് കമ്മീഷൻ പരിഗണിക്കും.
മുഴുപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൾ റഹ്‌മയിൽ നിഹാൽ നൗഷാണ് ആണ് തെരുവ് നായയുടെ ക്രൂരമായ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ദിവ്യാംഗനായ കുട്ടിയെ ഇന്നലെ വൈകീട്ട് മുതൽ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിലുള്ള സ്ഥലത്ത് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
Discussion about this post