ന്യൂയോർക്ക് : വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ 11 കാരൻ മരിച്ചു. ഇസ്താൻബുളളിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഇസ്താൻബുളളിൽ നിന്നുള്ള TK003 വിമാനത്തിൽ കയറിയതിന് പിന്നാലെ കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു.
ടർക്കിഷ് വിമാനത്തിൽ വെച്ച് കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ക്യാബിൻ ക്രൂ പ്രഥമ ചികിത്സ നൽകി. വിമാനത്തിൽ ഉണ്ടായിരുന്ന ഡോക്ടറെത്തി സിപിആറും കൊടുത്തു. തുടർന്ന് ഹങ്കറിയിലെ ബുഡാപേസ്റ്റിൽ രാവിലെ 10.30 ഓടെ വിമാനം അടിയന്തിരമായി താഴെയിറക്കുകയായിരുന്നു.
അപ്പോൾ തന്നെ കുഞ്ഞ് ബോധരഹിതനായി. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിയന്തിര ലാൻറിംഗിനിടെയാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്.
പതിനൊന്നുകാരൻ യുഎസ് പൗരനാണെന്നും ശാരീരികാസ്വാസ്ഥ്യങ്ങൾ നേരത്തെ ഉണ്ടായിരുന്നതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Discussion about this post