കൊച്ചി; എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അടക്കമുളളവർക്കെതിരെ കേസെടുത്തിൽ വ്യാപക പ്രതിഷേധം. എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാദ്ധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ലെന്നാണ് സിനിമാ താരം ജോയ് മാത്യു പ്രതികരിച്ചത്.
കെയുഡബ്ല്യുജെ തിരുവനന്തപുരത്തും കൊച്ചിയിലും പ്രതിഷേധം സംഘടിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടക്കർക്കെതിരെ കേസെടുത്ത നടപടി തെറ്റായിപ്പോയെന്ന് സാഹിത്യകാരൻ എംകെ സാനുമാഷ് പ്രതികരിച്ചു. അതേ സമയം സംഭവത്തിനെ വിമർശിക്കാൻ സിപിഎം നേതൃത്വം തയ്യാറായില്ല. സർക്കാരിനെതിരെ എസ്എഫ്ഐക്കെതിരെയോ സംസാരിച്ചാൽ ഇനിയും കേസെടുക്കുമെന്ന ധാർഷ്ട്യമാണ് പാർട്ടി ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻറെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകർ പ്രതികരിച്ചു.
സംഭവത്തിൽ ആർഷോ സംസ്ഥാന ഡിജിപിക്ക് ആദ്യം നൽകിയ പരാതിയിൽ കേസെടുക്കാതെ വന്നതോടെയാണ് പ്രതിപ്പട്ടിക നിരത്തി ഒരേ ദിവസം തന്നെ രണ്ടാമത്തെ പരാതി നൽകിയത്. അടിയന്തര നടപടിയെടുക്കാനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും നിർദേശിച്ചത് സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുളള എഡിജിപി ആണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
പോസ്റ്റിൻറഎ പൂർണ്ണരൂപം;
എത്ര കെട്ടിപ്പൂട്ടിയാലും
ശരിയായ മാധ്യമ പ്രവർത്തകരെ
വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും
തളയ്ക്കാനാവില്ല
ഏഷ്യാനെറ്റ് റിപ്പോർട്ടർ
അഖില നന്ദകുമാറിന്ന്
ഐക്യദാർഢ്യം
Discussion about this post