മലപ്പുറം : മലപ്പുറത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി 8.10 ഓടെയാണ് ഭൂചലനം ഉണ്ടായത്. കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവർ പറയുന്നത്. ഭൂകമ്പം അനുഭവപ്പെട്ട ചിലർ ഇക്കാര്യം അയൽവാസികളോട് പറഞ്ഞതോടെയാണ് വിവിധ ഭാഗങ്ങളിൽ സമാനസംഭവം ഉണ്ടായെന്ന് വ്യക്തമായത്.
ആളപായമുണ്ടായിട്ടില്ല. കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഇതിൽ ഭയപ്പെടാനില്ലെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.
Discussion about this post