കോട്ടയം : പ്രായപരിധി പിന്നിട്ട മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ ഹൈറേഞ്ചിൽ മന്ദിരം പണിയാനൊരുങ്ങി സിപിഐ. പാർട്ടിയുടെ ദേശീയ സംസ്ഥാന സമിതികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ ക്രിയേറ്റീവ് മന്ദിരം എന്ന പേരിലാണ് ഇത് ആരംഭിക്കുന്നത്.
മുതിർന്ന നേതാക്കളിൽ ചിലർ പാർട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ പത്തനാപുരം ഗാന്ധി ഭവൻ പോലുള്ള ആശ്രയമന്ദിരങ്ങളിൽ അഭയം തേടിയിട്ടുണ്ട്. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
75 വയസ്സ് കഴിഞ്ഞവരെയാണ് ദേശീയ സംസ്ഥാന കൗൺസിലുകളിൽ നിന്ന് പാർട്ടി ഒഴിവാക്കുന്നത്. 80 വയസ്സ് കഴിഞ്ഞതോടെ പല മുതിർന്ന നേതാക്കളും ആശ്രയകേന്ദ്രങ്ങളിലേക്ക് മാറി. ഈ അവസ്ഥ മറ്റുള്ളവർക്ക് വരാതിരിക്കാൻ വേണ്ടിയാണ് ക്രിയേറ്റീവ് മന്ദിരം നിർമ്മിക്കുന്നത്.
തിരുവനന്തപുരത്ത് പുതുക്കിപ്പണിയുന്ന എംഎൻ സ്മാരകത്തിന്റെയും വൈക്കത്ത് പി.കൃഷ്ണപിള്ളയുടെ വീടിന്റെ പുനർനിർമാണവും പൂർത്തിയായ ശേഷം ഇത് സംബന്ധിച്ച നടപടികളിലേക്ക് നീങ്ങും.
Discussion about this post