കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക്‌ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെതിരെ സൈബർ സഖാക്കൾ നടത്തുന്ന ആക്രമണത്തിൽ കേസെടുത്ത് പോലീസ്. ആർക്കിയോളജി വിഭാഗം മുൻ കോ-ഓർഡിനേറ്റർ വിനോദ് കുമാറിന്റെ പരാതിയിലാണ് നടപടി.
തന്റെ മാർക്ക് ലിസ്റ്റ് തിരുത്തൽ വിവാദവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ വിനോദ് കുമാർ ആണെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ആരോപണം. ഇതിന് പിന്നാലെയാണ് വിനോദ് കുമാറിന് വലിയ തോതിൽ സൈബർ സഖാക്കളുടെ ആക്രമണം നേരിടേണ്ടി വന്നത്. കോടതിയുടെ നിർദ്ദേശപ്രകാരമാണ് സെൻട്രൽ പോലീസ് വിഷയത്തിൽ കേസെടുത്തിരിക്കുന്നത്.
Discussion about this post