തിരുവനന്തപുരം; മദ്യലഹരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാർ. തിരുവനന്തപുരം ബേക്കറി ജംഗഷനിലാണ് കേരള പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ. ബിജുവിനെയാണ് നാട്ടുക്കാർ നടുറോഡിലിട്ട് മർദിച്ചത്.
വീടിനുള്ളിൽ അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മർദ്ദിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെയും പോലീസ് കേസെടുത്തു. രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അപരിചിതനായ വ്യക്തി വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടി ബഹളം വെച്ചു. തൊട്ടടുത്തുണ്ടായിരുന്ന സി.ഐ.ടി.യു. തൊഴിലാളികൾ ബഹളം കേട്ട് സ്ഥലത്തെത്തി. ഉടൻ തന്നെ നാട്ടുകാരും ചുമട്ടു തൊഴിലാളികളും ചേർന്ന് ഇയാളെ വീട്ടിൽ നിന്ന് പിടിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
കോഴിക്കോടായിരുന്ന ബിജുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്.ബാലരാമപുരം സ്വദേശിയായ ബിജുവിനെതിരെ നേരത്തെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐയെ ആക്രമിച്ചതിന് ഇയാൾ നേരത്തെ റിമാൻഡിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വകുപ്പുതല നടപടികളും നേരിട്ടിരുന്നു
Discussion about this post