പാലക്കാട്: അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ഷോളയൂർ ജനവാസ മേഖലയിലാണ് ആനയെത്തിയത്. ആനയെ വനംവകുപ്പ് നാട്ടുകാരും ചേർന്ന് ഭയപ്പെടുത്തി തിരികെ കാട്ടിലേക്ക് തന്നെ മടക്കി.
രാവിലെ ആറ് മണിയോടെയായിരുന്നു ജനവാസ മേഖലയിൽ ആനയെ കണ്ടത്. പൊട്ടിക്കൽ കൊമ്പനാണ് എത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ചാവടിയൂരിൽ രങ്കന്റെ വീടിന് സമീപം ആയിരുന്നു ആനയെ കണ്ടത്. ഉടനെ പ്രദേശവാസികൾ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
അതേസമയം അഗളിയിൽ കൂട്ടം തെറ്റി ഒറ്റപ്പെട്ട കുട്ടിയാനയെ അമ്മയാന കൂട്ടിക്കൊണ്ട് പോയില്ല. ഇന്നലെ അമ്മയാന കൂടിന് സമീപം എത്തിയെങ്കിലും കുട്ടിയാനയെ കൂട്ടിക്കൊണ്ട് പോകാതെ മടങ്ങുകയായിരുന്നു. നിലവിൽ കൃഷ്ണ വനത്തിലെ ബൊമ്മിയാംപ്പാടിയിലെ കാട്ടിലാണ് ആനയുള്ളത്.
Discussion about this post