പത്തനംതിട്ട: ശബരിമലയിൽ ഭക്തൻ സമർപ്പിച്ച കാണിക്ക അപഹരിച്ച ദേവസ്വം ജീവനക്കാരൻ പിടിയിൽ. കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ച ദേവസ്വം ജീവനക്കാരനാണ് വിജിലൻസിന്റെ പിടിയിലായത്. ഏറ്റുമാനൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാർ ആണ് പിടിയിലായത്. മാസപൂജ വേളയിൽ ശബരിമലയിൽ ജോലിക്ക് എത്തിയതായിരുന്നു റെജികുമാർ. ദേവസ്വം വിജിലൻസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മിഥുനമാസ പൂജകൾക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്ന്ത്. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചത്. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി 20ന് രാത്രി നട അടയ്ക്കും
Discussion about this post