തിരുവനന്തപുരം: എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ ഇവിടെ എന്തും നടക്കും. ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്‌പോർട്ട് ആണ് എസ്.എഫ്.ഐ മെമ്പർഷിപ്പ്. മെമ്പർഷിപ്പ് എടുത്താൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താം. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അദ്ധ്യാപകരാവാമെന്നും ഗവർണർ പരിഹസിച്ചു.ഏതെങ്കിലും വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എല്ലാത്തിനുമുള്ള ലൈസൻസായി എന്ന വിശ്വാസമുണ്ടാകുന്നു, ഇതാണ് വലിയ തിരിച്ചടികൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം തന്റെ മുന്നിലെത്തിയാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യപരമായി പ്രവർത്തിക്കണം. പകുതിയിലധികം സർവ്വകലാശാലകൾക്ക് നാഥനില്ല. നോമിനികളുടെ പട്ടിക ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും ഗവർണർ പറഞ്ഞു.
ഗൗരവപ്പെട്ട വിഷയങ്ങൾ ഏറ്റെടുക്കാൻ മാദ്ധ്യമങ്ങൾ തയ്യാറാവുന്നില്ല. നിങ്ങൾ നട്ടെല്ല് കാണിക്കണം. വിരട്ടി നിറുത്തിയിട്ടുള്ള മാദ്ധ്യമങ്ങളെ കാണുന്നത് കേരളത്തിലാണ്. ശബ്ദമുയർത്തുക, നട്ടെല്ലുണ്ടാവുക എന്നതിനപ്പുറം ഇവിടെ മറ്റൊരു പ്രശ്നപരിഹാരമില്ല എന്നും ഇന്നലെ ഗവർണർ പറഞ്ഞിരുന്നു.
Discussion about this post