തിരുവനന്തപുരം: ബിരുദാനന്തര ബിരുദ പഠനത്തിനായി വ്യാജ സർട്ടിഫിക്കേറ്റ് നൽകിയ സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെതിരെ പരാതി നൽകി കേരള സർവ്വകലാശാല. സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് സർവ്വകലാശാല അധികൃതർ പരാതി നൽകിയത്. സംഭവത്തിൽ നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള സർവ്വകലാശാല നേരത്തെ അറിയിച്ചിരുന്നു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സർവ്വകലാശാല പോലീസിനെ സമീപിച്ചിട്ടുള്ളത്. പരാതിയിൽ ഉടൻ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനായി പോലീസ് സംഘം കലിംഗ സർവ്വകലാശാലയിൽ എത്തി പരിശോധന നടത്തി. നിഖിൽ സർവ്വകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സർവ്വകലാശാലയിൽ എത്തി പോലീസ് അന്വേഷണം ആരംഭിച്ചത്. സർവ്വകലാശാലയിൽ എത്തിയ പോലീസ് സർട്ടിഫിക്കേറ്റ് സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്. സംഭവത്തിൽ കേസ് എടുക്കാനാണ് കായംകുളം പോലീസിന്റെയും തീരുമാനം. വ്യാജ രേഖ ചമയ്ക്കൽ വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖിലിനെതിരെ ചുമത്തുക.
Discussion about this post