തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഭീഷണി സന്ദേശം അയച്ചയാളെ കാട്ടാക്കട പോലീസ് പിടികൂടി. കാട്ടാക്കട അബലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ് പിടിയിലായത്. 100 കോടി രൂപ അക്കൗണ്ടിൽ ഇടണമെന്നും ഇല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനുമൊക്കെ പണി വാങ്ങും എന്നുമായിരുന്നു ഇയാളുടെ ഭീഷണി.
രണ്ടാഴ്ച മുൻപാണ് പ്രതി ഈമെയിൽ സന്ദേശം അയച്ചത്. കട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അജയകുമാർ പിടിയിലായത്. ഭീഷണി സന്ദേശം ഇമെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു.
നേരത്തെ വിമുക്ത ഭടൻറെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തിൽ കത്തി വെയ്ക്കുകയും ചെയ്ത കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Discussion about this post