കോട്ടയം; വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ സിപിഎമ്മിനെ വിമർശിച്ച കാരണംകൊണ്ട് അഡ്മിൻമാരോട് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ്. കോട്ടയം മൂന്നിലവിലാണ് സംഭവം. നമ്മുടെ മൂന്നിലവ് എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പിനെതിയാണ് പരാതി. സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
അഡ്മിന്മാരായ റിജിൽ, ജോബി എന്നിവരോടും പോസ്റ്റ് ഷെയർ ചെയ്ത ജോൺസനോടും ആണ് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചുവെന്നാണ് വിവരം.എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ്, കെ വിദ്യ, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇതിന് ശേഷമാണ് സ്റ്റേഷനിൽ ഹാജാരാവാൻ ആവശ്യപ്പെട്ടത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി പോലീസ് രംഗത്തെത്തി. സി പിഎമ്മുമായി ബന്ധപ്പെട്ട കാര്യത്തിനല്ല സുഹൃത്തുക്കൾക്കിടയിലെ തർക്ക പരിഹാരത്തിനാണ് സ്റ്റേഷനിൽ വിളിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
Discussion about this post