പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ പമ്പാ ഹാളിൽ നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ. ദേശീയ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
ഉദ്ഘാടന പരിപാടികൾക്ക് ശേഷം എല്ലാവരും യോഗാഭ്യാസത്തിൽ പങ്കെടുത്തു. ലോകത്തിൽ സമസ്ത പ്രതിഭാസങ്ങളും ഉൾക്കൊള്ളുവാനുള്ള വിശാലമായ മനസ്സിനും, ശരീരത്തിനും ഉടമകളാവാനും അതു ചിന്തകളിലും കർമ്മങ്ങളിലും പ്രതിഫലിപ്പിക്കുവാനും യോഗചര്യയിലൂടെ നമുക്കു സാധ്യമാകട്ടെ എന്ന് കളക്ടർ ആശംസിച്ചു.
” ‘അയം നിജഃ പരോ വേതി ഗണനാ ലഘുചേതസാം
ഉദാരചരിതാനാം തു വസുധൈവ കുടുംബകം”
ഇത് എന്റേത് , അത് അവന്റേത് എന്ന് സങ്കുചിത മനസ്‌കർ ചിന്തിക്കുന്നു, എന്നാൽ ലോകമേ തറവാട് എന്ന് മഹാമനസ്‌കർ ചിന്തിക്കുന്നു” എന്ന് ദിവ്യ എസ് അയ്യർ കുറിച്ചു.
Discussion about this post