Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

ധനുഷുമായുള്ള ഗോസിപ്പുകളിൽ യാഥാർത്ഥ്യമുണ്ടായിരുന്നോ? അമലാപോളിൻറെ സിനിമാ ജീവിതം തകർത്തതിൽ വില്ലനായത് രജനീകാന്തോ?

by Brave India Desk
Jun 21, 2023, 06:43 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

ധനുഷിനൊപ്പമുള്ള വിഐപി എന്ന സിനിമയ്ക്ക് ശേഷമാണ് അമലാപോൾ സിനിമാ ജീവിതത്തിൽ നിന്ന് പിന്നോട്ട് പോയത്. അതിന് പിന്നിലെ കാരണമെന്താണെന്ന്  ആരാധകർക്ക് ഇന്നും അറിയില്ല .അമല പോളിന്റെ സിനിമാ ജീവിതം തകര്‍ത്തതിന് പിന്നിലെ വില്ലൻ രജനീകാന്താണെന്ന സംസാരമാണ് തമിഴ് ലോകത്ത് പ്രചരിക്കുന്നത്. അതിൽ സത്യമുണ്ടോ എന്നാണ് ആരാധകരും അന്വേഷിക്കുന്നത്. ഇതിന് പിന്നാലെ അമലയുടെ കരിയര്‍ തകര്‍ന്നതിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകൻ ചെയ്യാര്‍ ബാലു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇതൊക്കെ യഥാർത്ഥ്യമാണോ സിനിമാ മേഖലയിലെ ഗോസിപ്പുകളാണോ എന്നത് ആർക്കും നിശ്ചയമില്ല.

കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയത്ത് ആണ് സംവിധായകന്‍ എ എല്‍ വിജയ് യുമായി അമലാ പോൾ പ്രണയത്തിലാവുന്നതും വിവാഹം നടക്കുന്നതും. രണ്ടു മതമായതുകൊണ്ടുതന്നെ വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യമില്ലായിരുന്നു. അമലയുടെ തീരുമാനം ഉറച്ചതായതോടെ വിവാഹം നടന്നുവെങ്കിലും വളരെ പെട്ടെന്നുതന്നെ വിവാഹമോചനവും നടന്നു.

Stories you may like

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

അമല പോള്‍ ഷൂട്ടിങിന് പോകുന്നതും പാതിരാത്രി കയറി വരുന്നതും ഒന്നും വിജയ്യുടെ  വീട്ടുകാർക്ക്   താത്പര്യമില്ലായിരുന്നു. ഇതോടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി. ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന് വന്നതോടെ അമലയുടെ അമ്മ വന്ന് മകളെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതിനുശേഷവും അമല അഭിനയം തുടർന്നു. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയിൽ നിന്ന് അമല പിന്നോട്ട് പോയത്. എന്നാൽ വിവാഹജീവിതത്തിലെ പ്രശ്നങ്ങളല്ല അതിന്  കാരണമായതെന്നാണ് ചെയ്യാർ ബാലു വെളിപ്പെടുത്തുന്നത്.

ധനുഷിനൊപ്പം അമല വിഐപി എന്ന ചിത്രം ചെയ്തതോടെയാണ് ഗോസിപ്പുകൾ അമലയെ തേടിയെത്തിയത്.  ധനുഷിനൊപ്പം അഭിനയിക്കുന്ന നടിമാരെ കുറിച്ച് ഗോസിപ്പ് വരുന്നത് ഇതാദ്യമല്ലെങ്കിലും അമലയുമായുള്ള ഗോസിപ്പുകൾ അത്ര നിസാരമായി തമിഴകം വിട്ടുകളഞ്ഞില്ല. ഗോസിപ്പുകൾക്ക് നിയന്ത്രണമില്ലാതായപ്പോൾ രജനീകാന്ത് തന്നെ നേരിട്ട് അമലയെ വന്നു കണ്ടു എന്നാണ് പറയപ്പെടുന്നത്. മകളുടെ സങ്കടം കേട്ട് രജനികാന്ത് അമല പോള്‍ താമസിയ്ക്കുന്ന വീട്ടില്‍ പോയി സംസാരിച്ചു എന്നൊക്കെ കാട്ടു തീപോലെ ഗോസിപ്പുകളായി  പടർന്നു.

രജനികാന്ത് അമലയെ പോയി കണ്ടതും തമിഴ് ലോകത്ത് വലിയ വിവാദമായിരുന്നു. മരുമകനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്നോട്ട് പോകണം എന്നാണ് രജനീകാന്ത് അമലയോട് ആവശ്യപ്പെട്ടത്. സ്വന്തം മരുമകനെ അടക്കി നിര്‍ത്തുന്നതിന് പകരം എന്തിനാണ് മറ്റ് നടിമാരെ തിരുത്താന്‍ പോകുന്നത് എന്നാണ് പിന്നീട് ഉയർന്ന വിമർശനങ്ങൾ. എന്നാല്‍ ആ ഗോസിപ്പുകള്‍ എല്ലാം അമലയുടെ കരിയറിനെ വളരെ മോശമായി ബാധിച്ചു. തമിഴില്‍ സിനിമകള്‍ കിട്ടാതെയായി. അവസരങ്ങള്‍ വിളിച്ച് ചോദിച്ചിട്ടും നല്‍കിയില്ല. ചില സിനിമകളില്‍ കരാറ് ചെയ്തുവെങ്കിലും പിന്നീട് അവസാന നിമിഷം തഴയപ്പെട്ടു. അതിന് ശേഷം യോഗ, യാത്ര, പുസ്തകം എന്നൊക്കെ പറഞ്ഞ് സിനിമയില്‍ നിന്ന് മാറി നിന്നു. കന്നടയില്‍ സിനിമകള്‍ ചെയ്യാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ലെന്നാണ് ചെയ്യാര്‍ ബാലു പറയുന്നത്.

Tags: amala paulAMANLA PAUL RAJANIKANTH
Share1
Tweet
Send
Share

Latest stories from this section

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

Latest News

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies