ഇസ്ലാമാബാദ്: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം പാകിസ്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് എടുത്തത്. യൂണിവേഴ്‌സിറ്റികളിൽ ഹോളിക്ക് നിരോധനമേർപ്പെടുത്തി വിദ്യാഭ്യാസ കമ്മീശൻ ഉത്തരവിടുകയായിരുന്നു. ‘സാമൂഹ്യ സാംസ്‌കാരിക മൂല്യങ്ങൾ’ പാലിക്കുന്നതിനായി വിദ്യാർത്ഥികൾ ഹോളി ആഘോഷിക്കുന്നത് വിലക്കുന്നുവെന്ന് കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കി. ഹോളി ഇസ്ലാമിന്റെ പവിത്രത ഇല്ലാതാക്കുന്നു എന്ന് ആരോപിച്ചാണ് നിറങ്ങളുടെ ആഘോഷം നിരോധിച്ചത്.
ഇതിന് പിന്നാലെ പലകോണുകളിൽ നിന്നും പാകിസ്താന് എതിരെ വിമർശനം ഉയർന്നു. പാകിസ്താന്റെ അൽപ്പത്തരമാണ് ഹോളി നിരോധിക്കുന്നതിന് പിന്നിലെന്ന് പലരും കുറ്റുപ്പെടുത്തി. ഇതോടെ ഹോളി നിരോധിച്ച തീരുമാനം പിൻവലിക്കാനാണ് രാജ്യം ആലോചിക്കുന്നത്. ഹോളി നിരോധിച്ചത് പ്രതിച്ഛായെ ബാധിച്ചെന്നും ലോകരാജ്യങ്ങൾ അടക്കം അവജ്ഞയോടെയാണ് കാണുന്നതെന്നും വ്യക്തമായതോടെയാണ് തീരുമാനം മാറ്റാൻ പുനരാലോചിക്കുന്നത്.
ഹൈന്ദവ ആഘോഷങ്ങളായ ഹോളിയും ദീപാവലിയും സിന്ധി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പാകിസ്താൻ മനസ്സിലാക്കേണ്ടതുണ്ടെന്ന് സിന്ധി പത്രപ്രവർത്തകൻ വീംഗാസ് പറഞ്ഞു. ഒരു യൂറോപ്യൻ അല്ലെങ്കിൽ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രാജ്യത്തിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ സർവകലാശാലകളിൽ ഈദ് ആഘോഷങ്ങൾ നിരോധിച്ചാൽ ഉണ്ടാകുന്ന രോഷം സങ്കൽപ്പിക്കുകയെന്ന് ഗവേഷകനായ അമ്മാർ റഷീദ് ചോദിച്ചു.
ഹോളി ആഘോഷം രാജ്യത്തിന്റെ ഇസ്ലാമിക ഐക്യത്തെ ഇല്ലാതാക്കുമെന്ന ആശങ്കയെ തുടർന്നാണ് സർവ്വകലാശാലകളിൽ ഹോളി നിരോധിക്കാൻ പാക് സർക്കാർ തീരുമാനമെടുത്തത്. ഇസ്ലാമാബാദിലെ ക്വയ്ദ്-ഇ-അസം യൂണിവേഴ്സിറ്റി കാമ്പസിലെ വിദ്യാർത്ഥികൾ ഹോളി ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്നായിരുന്നു നടപടി.
Discussion about this post