തിരുവനന്തപുരം: വ്യാജ തൊഴിൽപ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്‌ഐ പ്രവർത്തക കെ ദിവ്യ ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെ ചോദ്യം ചെയ്യലിനിടെ ദിവ്യ കുഴഞ്ഞുവീണിരുന്നു. അഗളി ഡിവൈഎസ്പി ഓഫീസിലാണ് കുഴഞ്ഞ് വീണത്. തുടർന്ന് വിദ്യയയെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പരിശോധനയിൽ വിദ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു ഇതോടെയാണ് ആശുപത്രി വിടുന്നത്.
കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പോലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പോലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പോലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.
Discussion about this post