തൃശൂർ: എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തി വന്നിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എംഡിഎംഎയും 10 കിലോ കഞ്ചാവും ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
മണലൂർ രാജീവ് നഗർ പുളിക്കൻ വീട്ടിൽ അജിൽ ജോസ്, സഹോദരൻ അജിത് ജോസ് എന്നിവരാണ് പിടിയിലായത്. ഇതിൽ ഇളയ സഹോദരനായ അജിത്ത് എംഡിഎംഎയും അജിൽ കഞ്ചാവുമാണ് വിറ്റിരുന്നത്. യുവാക്കൾക്കിടയിൽ വലിയ തോതിൽ അജിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post