തിരുവനന്തപുരം : 17 കാരിയെ തട്ടിക്കൊണ്ട് പോയത് ഒന്നിച്ച് ജീവിക്കാനാണെന്ന് പോലീസിനോട് വെളിപ്പെടുത്തി ട്യൂഷൻ അദ്ധ്യാപിക. പോക്‌സോ കേസിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ 22 കാരിയെയാണ് പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ഇതിന് കൂട്ടുനിന്ന ഇവരുടെ സുഹൃത്തും വേറ്റിനാട് സ്വദേശിയായ 24 കാരനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
പെൺകുട്ടിക്ക് 18 വയസ്സായാൽ ഒന്നിച്ച് ജീവിക്കാനാണ് തീരുമാനം എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇപ്പോൾ രക്ഷിതാക്കൾക്കൊപ്പം പോകാൻ പോലീസ് നിർദ്ദേശിച്ചത് അനുസരിച്ച് സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി വീട്ടുകാർക്കൊപ്പം മടങ്ങുകയായിരുന്നു.
രണ്ട് ദിവസം മുൻപാണ് മുൻ ട്യൂഷൻ ടീച്ചറായ യുവതി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരെ അങ്കമാലി ബസ് സ്റ്റാന്റിൽ നിന്ന് പിടികൂടി. തുടർന്നാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
Discussion about this post