തിരുവനന്തപുരം: വെള്ളടയിൽ ഒൻപതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ.ഇടുക്കി മറയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മാരായമുട്ടം സ്വദേശി ദിലീപാണ് (44) പിടിയിലായത്.
ദിവസങ്ങൾക്കു മുമ്പ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തുകയായിരുന്നു. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ആര്യങ്കോട് പോലീസ് കേസെടുത്ത് പ്രതിയെ മറയൂരിൽനിന്ന് പിടികൂടുകയായിരുന്നു.
Discussion about this post