കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി ദമ്പതിമാരടക്കം മൂന്നുപേർ പിടിയിൽ. കോവൂർ സ്വദേശി കാർത്തിക് (19), വടകര ചോമ്പാല സ്വദേശി ശരത്ത് (24), ശരത്തിന്റെ ഭാര്യ കണ്ണൂർ സ്വദേശിനി സ്നേഹ (24) എന്നിവരാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നഗരത്തിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് എംഡിഎംഎ ഉപയോഗവും വിൽപ്പനയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഗോവിന്ദപുരത്തുള്ള സ്വകാര്യ ഫ്ളാറ്റിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 2.10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
Discussion about this post