കോട്ടയം: ഈരാറ്റുപേട്ടയിൽ കൊലപാതക കേസ് പ്രതികൾ തമ്മിൽ സംഘർഷം. ഇതിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം സ്വദേശി ലിജോയ് ആണ് മരിച്ചത്. ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസാണ് കുത്തി കൊലപ്പെടുത്തിയത്.
വൈകീട്ടോടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് വിവരം. ഇതിനിടെ ജോസ് തന്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രണ്ട് തവണയാണ് ലിജോയെ ജോസ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ലിജോയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി കത്തിയുമായി ജോസ് നടന്നു വഴിയിലൂടെ നടന്നു. ഇതിനിടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ജോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലിജോയും ജോസും.
Discussion about this post