കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കി ജോലി തട്ടിയ കേസിൽ നീലേശ്വരം പോലീസിന് മുൻപിൽ ഹാജരാകാതെ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ. ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് വിദ്യ നീലേശ്വരം പോലീസിനെ അറിയിച്ചു. ഇ-മെയിൽ വഴിയാണ് വിദ്യ ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുള്ളത്.
കരിന്തളം കോളേജ് നൽകിയ പരാതിയിൽ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നീലേശ്വരം പോലീസ് നോട്ടീസ് നൽകിയത്. എന്നാൽ നാളെ അഞ്ച് മണിവരെ തനിക്ക് ഹാജരാക്കാൻ കഴിയില്ലെന്ന് വിദ്യ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ അറിയിച്ചിട്ടുണ്ട്.
വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ചതിന് അട്ടപ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ വിദ്യയ്ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയത്.
Discussion about this post