കൊച്ചി : മഹാരാജാസ് കോളേജിന് മുന്നിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എ.ആർ അനന്ദു, ഹാഷിം, ശരവണൻ, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്.
മഹാരാജാസ് കോളേജിന് മുന്നിൽ വെച്ചാണ് കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. ചോറ്റാനിക്കര- ആലുവ റൂട്ടിൽ ഓടുന്ന സാരഥി ബസ് കണ്ടക്ടറായ ചോറ്റാനിക്കര സ്വദേശി ജഫിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഒരാഴ്ച മുമ്പ് വിദ്യാർത്ഥികളും കണ്ടക്ടറും തമ്മിൽ തർക്കം നടന്നിരുന്നു. ഒരു വിദ്യാർത്ഥിയെ ബസിനുള്ളിൽ വച്ച് ജഫിൻ മർദ്ദിച്ചിരുന്നു. മറ്റ് വിദ്യാർത്ഥികളോട് ഇയാൾ തട്ടിക്കയറിയെന്നാണ് എസ്എഫ്‌ഐക്കാരുടെ രോപണം. ഇത് ചോദ്യം ചെയ്യുകയാണ് ചെയ്തത് എന്നാണ് എസ്എഫ്ഐ ഏരിയ നേതൃത്വത്തിന്റെ ന്യായീകരണം.
Discussion about this post