അജ്മാൻ; അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഏഴ് മലയാളികൾ അറസ്റ്റിൽ. കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഇറാനിലെ ജയിലിൽ തടവിലായിരുന്നു. അതിർത്തി ലംഘനം ആരോപിച്ചാണ് ഇറാൻ അധികൃതർ ഇവരുടെ ബോട്ടടക്കം പിടിച്ചെടുത്തത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ചും പരവൂർ സ്വദേശികളായ രണ്ട് പേരുമാണ് ഇറാനിലെ ജയിലിലായത്.
Discussion about this post