പാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഐഎം വിഭാഗീയതയിൽ നടപടി. പികെ ശശി ഉൾപ്പെടെ മൂന്ന് നേതാക്കൾക്കെതിരെയാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പികെ ശശി വികെ ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ കമ്മറ്റി അംഗം സികെ ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിൽ നിന്നും തരംതാഴ്ത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് നിർണായക തീരുമാനം.
ചെർപ്പുളശ്ശേരി ഏരിയയിൽ ഉൾപ്പെടെ പാർട്ടിക്കകത്ത് വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് സംസ്ഥാനം നേതൃത്വം വിലയിരുത്തിയതിനെ തുടർന്നാണ് പികെ ശശിയെ ജില്ലാ സെക്രട്ടറിയേറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. അതേസമയം പികെ ശശിക്ക് എതിരായി ഉയർന്നുവന്ന ഫണ്ട് തിരിമറി പരാതി സംബന്ധിച്ചു ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ഉയർന്നെങ്കിലും ഇതിൽ നടപടി പിന്നീടാകും ഉണ്ടാകുക.
പാലക്കാട് സിപി എം വിഭാഗീയതയുടെ പേരിൽ കൊല്ലങ്കോട് ഏരിയ കമിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി.5 പേരെ തിരിച്ചെടുത്തു.മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉൾപ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ പാനലിൽ ഉണ്ടായിട്ടും വോട്ടെടുപ്പിൽ തോറ്റു പോയവരാണ് ഇവർ. പുതുനഗരം , കൊല്ലങ്കോട് ലോക്കൽ സെക്രട്ടറിമാരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടും. വിഭാഗീയതയെ കുറിച്ചു പഠിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
Discussion about this post