കൊല്ലം: തന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സിനിമാ- സീരിയൽ താരം ടി.എസ് രാജു. അടുത്തിടെ ചെയ്ത സിനിമയുടെ ദൃശ്യങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പ്രചരിച്ചതാണ്. താൻ വീട്ടിൽ സുഖമായി ഇരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മരിച്ചിട്ടില്ല. കൊല്ലത്തെ വീട്ടിൽ സുഖമായിട്ട് ഇരിക്കുന്നുണ്ട്. അടുത്തിടെ ഒരു സിനിമയിൽ താൻ മരിക്കുന്നതായി അഭിനയിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പ്രചരിച്ചതാകാമെന്നാണ് കരുതുന്നത്. ഇത് കണ്ടാകാം താൻ മരിച്ചെന്ന വാർത്ത പ്രചരിച്ചത്.
രാവിലെ മുതൽ നിരവധി പേരാണ് തന്നെ വിളിച്ചത്. ഇപ്പോഴും വിളികൾ തുടരുന്നുണ്ട്. ദി ഷോ ഈസ് ഗോയിംഗ് ഓൺ എന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ മുതലാണ് ടിഎസ് രാജു മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചത്. പ്രമുഖ ഓൺലൈൻ മാദ്ധ്യമങ്ങൾ ഉൾപ്പെടെ വാർത്ത കൊടുത്തിരുന്നു. വാർത്തകൾ വ്യാപകമായതോടെ സീരിയൽ നടൻ കിഷോർ സത്യയാണ് രാജു മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്.
Discussion about this post