വയനാട് : കൽപ്പറ്റയിലെ മോട്ടോർ വാഹനവകുപ്പ് ഓഫീസ് ഓഫീസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്. റോഡ് ക്യാമറ കൺട്രോൾ റീം പ്രവർത്തിക്കുന്ന തെട്ടടത്തിലെ ഫ്യൂസ് ഊരിയതോടെ കുറച്ച് നേരത്തേക്ക് ഓഫീസ് ഇരുട്ടിലായി.
കഴിഞ്ഞയാഴ്ച ജീപ്പിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബി വാഹനത്തിന് എഐ ക്യാമറ പിഴ ചുമത്തിയിരുന്നു. വാഹനത്തിന് മുകളിൽ തോട്ടി കെട്ടിയതിന് 20,000 രൂപയും ഡ്രൈവർ സീറ്റ് ബെൾട്ട് ഇടാത്തതിന് 500 രൂപയുമാണ് പിഴയിട്ടത്. ഇതിന് പിന്നാലെയാണ് എംവിഡി ഓഫീസിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്.
മോട്ടോർ വാഹന വകുപ്പ് എമർജൻസി ഫണ്ടിൽനിന്ന് ചൊവ്വാഴ്ച തന്നെ ബിൽ അടച്ചതോടെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. എന്നാൽ സർക്കാർ സ്ഥാപനങ്ങളിൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം ഉണ്ടായാലും സാവകാശം ലഭിക്കാറുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post