മലപ്പുറം: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് ശിക്ഷ വിധിച്ച് നിലമ്പൂർ പോക്‌സോ കോടതി.20 വർഷം തടവുശിക്ഷയും 70,000 രൂപ പിഴയുമാണ് വിധിച്ചത്. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാൻ (51) നെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ.പി.ജോയ് ശിക്ഷിച്ചത്.
2015-2016 കാലയളവിൽ 10 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രതി കൂട്ടികൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രതി ഒടുക്കുന്ന പിഴത്തുക പെൺകുട്ടിയ്ക്ക് നൽകാനും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.
വഴിക്കടവ് പോലീസ് രജിസ്റ്റർ ചെയ്യത കേസിൽ നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർമാരായിരുന്ന കെ എം ദേവസ്യ, പി കെ സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Discussion about this post