കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ശുഷ്‌കാന്തി കാണിക്കാതെ കാസർകോട് പോലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണ്ടെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. അന്വേഷണം ഏറെക്കുറേ നിലച്ച മട്ടാണെന്നും ആക്ഷേപമുണ്ട്.
കേസിൽ വ്യാജ സർട്ടിഫിക്കേറ്റിന്റെ ഉറവിടം ഉൾപ്പെടെ കണ്ടെത്തേണ്ടത് നിർണായകമാണ്. ഇതിന് പ്രതി വിദ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി കസ്റ്റഡിയിൽ വാങ്ങാൻ പോലും അന്വേഷണ സംഘം കൂട്ടാക്കിയില്ല. ഇത് മാത്രമല്ല വിദ്യ നൽകിയ മൊഴികൾ എല്ലാം പോലീസ് വിശ്വസിക്കുകയും ചെയ്തു. സർട്ടിഫിക്കേറ്റ് സ്വന്തമായി ഫോണിൽ ഉണ്ടാക്കിയതാണെന്നാണ് വിദ്യ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.
എന്നാൽ മൊബൈൽ ഫോണിൽ കോളേജിന്റെ സീൽ ഉൾപ്പെടെ ഉപയോഗിച്ച് സർട്ടിഫിക്കേറ്റ് തയ്യാറാക്കുക അസാദ്ധ്യമാണ്. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിക്കാതിരിക്കാൻ വേണ്ടിയാണ് വിദ്യ ഇങ്ങനെ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇത് വിശ്വാസത്തിലെടുത്ത് കൂടുതൽ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് നീലേശ്വം പോലീസ്.
Discussion about this post