മലപ്പുറം: ജില്ലയിൽ എലിപ്പനി ബാധയെ തുടർന്ന് രണ്ട് മരണം. പൊന്നാനി സ്വദേശികളായ 70 വയസുകാരനും, 44 വയസുള്ള മകനുമാണ് മരിച്ചത്. എലിപ്പനി ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം.
70 കാരൻ ഈ മാസം 24 നും 44കാരൻ ഈ മാസം 28 നുമാണ് മരിച്ചത്. പനിബാധിച്ച് മരിച്ച ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഇതിന്റെ പരിശോധനാ ഫലങ്ങൾ ലഭിച്ചത്. ഇതിൽ മരണം എലിപ്പനി ബാധയെ തുടർന്നാണെന്ന് വ്യക്തമാകുകയായിരുന്നു.
അതേ സമയം, വയനാട്ടിൽ വെള്ളിയാഴ്ച പനിയെ തുടർന്നുള്ള ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പനിയെ തുടർന്ന് മൂന്ന് വയസ്സുള്ള കുട്ടിയ്ക്കാണ് ജീവൻ നഷ്ടമായത്.
കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ ലിഭിജിത്താണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പനിയും വയറിളക്കത്തെയും തുടർന്ന് കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Discussion about this post