തിരുവനന്തപുരം: തുടർച്ചയായി വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ എസ്എഫ്‌ഐയിൽ നിയന്ത്രണം വേണമെന്ന് അഭിപ്രായപ്പെട്ട് സിപിഎം. സംസ്ഥാന കമ്മിറ്റിയിലാണ് നേതാക്കൾ ഈ അഭിപ്രായം മുന്നോട്ടുവച്ചത്. നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ ദോഷമുണ്ടാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
വ്യാജ സർട്ടിഫിക്കേറ്റ് വിവാദവും ആർഷോയുടെ പേരിൽ ഉയർന്നുവന്ന ആരോപണവുമാണ് നേതാക്കളെ ഈ വിധത്തിൽ ചിന്തിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി വിവാദങ്ങളിൽ പെടുന്ന എസ്എഫ്‌ഐയെ നിയന്ത്രിക്കണം. തിരുത്തണം. ഇതിനായി സംഘടനാ തലത്തിൽ ഇടപെടൽ ആവശ്യമാണ്. അല്ലെങ്കിൽ ദോഷമുണ്ടാക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
നേതാക്കളുടെ മിനി കൂപ്പർ പ്രവണതയും യോഗത്തിൽ ചർച്ചാ വിഷയമായി. ഇത്തരമൊരു പ്രവണത പാർട്ടിയിൽ വേണ്ടെന്നാണ് നേതാക്കളുടെ ആവശ്യം. സിഐടിയു നേതാവ് മിനി കൂപ്പർ വാങ്ങിയത് തെറ്റാണ്. നടപടി സ്വീകരിച്ച തീരുമാനം ഉചിതമാണെന്നും കമ്മിറ്റിം അംഗങ്ങൾ വിലയിരുത്തി.
Discussion about this post