പാലക്കാട്: ഗൃഹ പ്രവേശന ചടങ്ങിനിടെ നവദമ്പതികളുടെ തലകൾ തമ്മിൽ കൂട്ടിമുട്ടിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. പല്ലശ്ശന സ്വദേശിയായ വരന്റെ അയൽവാസി സുഭാഷ് ആണ് അറസ്റ്റിലായത്. ഉച്ചയോടെയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലങ്കോട് പോലീസിന്റേതാണ് നടപടി. സംഭവത്തിൽ പോലീസ് രാവിലെയോടെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷം നവദമ്പതികളുടെ മൊഴിയുൾപ്പെടെ രേഖപ്പെടുത്തിയതിന് ശേഷമാണ് സുഭാഷിനെ അറസ്റ്റ് ചെയ്തത്.
ദേഹോപദ്രവമേൽപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും നടപടി സ്വീകരിച്ചിരുന്നു.
Discussion about this post