ബ്രസൽസ് : ഫ്രാൻസിൽ മതതീവ്രവാദികൾ കലാപം അഴിച്ചു വിടുന്നതിനിടെ അയൽ രാജ്യങ്ങളായ സ്വിറ്റ്‌സൽർലണ്ടിലും ബെൽജിയത്തിലും അക്രമം നടക്കുന്നതായി റിപ്പോർട്ട്. സ്വിസ് നഗരമായ ലൗസാനിൽ നിരവധി കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരേ ആക്രമണമുണ്ടായി. പെട്രോൾ ബോംബുപയോഗിച്ചും ആക്രമണം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ബെൽജിയത്തിൽ സംഘർഷത്തിനു ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൗമാര പ്രായക്കാരായ അക്രമികളാണ് സ്വിറ്റ്സർലൻഡിൽ അറസ്റ്റിലായത്. നൂറുകണക്കിനു പേരാണ് ലൗസാനിൽ തടിച്ചുകൂടിയത്. തുടർന്ന് പ്രദേശത്തെ കടകൾക്ക് നേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അറസ്റ്റിലായവരിൽ കൗമാര പ്രായത്തിലുള്ള പെൺകുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നിരവധി പേർ അറസ്റ്റിലായതായും റിപ്പോർട്ടുകളുണ്ട്. ബെൽജിയത്തിലും അക്രമ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. നിരവധി പേർ കസ്റ്റഡിയിലായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പോലീസ് ചെക്കിംഗിനിടയിൽ 17 കാരൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഫ്രാൻസിൽ കലാപം അരങ്ങേറിയത്. പോലീസ് നടപടിക്കെതിരെ പ്രതിഷേധമുയർത്താനെന്ന പേരിൽ സംഘടിച്ച മത തീവ്രവാദികൾ ഫ്രാൻസിൽ കലാപം അഴിച്ചുവിടുകയായിരുന്നു.
Discussion about this post