കൊച്ചി : സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിവി ശ്രീനിജൻ എംഎൽഎയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
നിർമ്മാതാവ് ആൻറോ ജോസഫിൽ നിന്നും പിവി ശ്രീനിജൻ 2015 ൽ അറുപത് ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. 2022 ൽ ആ പണം തിരികെ നൽകുകയും ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദിച്ചതെന്ന് എംഎൽഎ പറഞ്ഞു.
അടുത്തിടെ സിനിമാ താരങ്ങളുടെ നിർമ്മാതാക്കളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ശ്രീനിജനുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ഇടപാടുകൾ നടത്തിയിരുന്നതായി കണ്ടെത്തി. എംഎൽഎ നിർമ്മാതാവിന് ഒന്നര കോടി രൂപ കൈമാറിയെന്നാണ് രേഖകളിൽ നിന്ന് വ്യക്തമായത്. ഇതെക്കുറിച്ചാണ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്.
Discussion about this post