വാഷിംഗ്ടൺ : വൈറ്റ് ഹൗസിൽ കണ്ടെത്തിയ വെള്ള നിറത്തിലുള്ള പൊടി മാരക ലഹരിയായ കൊകെയ്ൻ ആണെന്ന് കണ്ടെത്തി. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8:45 ഓടെ വെസ്റ്റ് വിംഗിലെ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കുന്ന സ്ഥലത്ത് നിന്നാണ് രഹസ്യ ഏജന്റുമാർ പൊടി കണ്ടെത്തിയത്. തുടർന്ന് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുയായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് പ്രസിഡന്റ് ജോ ബൈഡൻ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം പ്രസിഡൻഷ്യൽ റിട്രീറ്റായ ക്യാമ്പ് ഡേവിഡിലായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിലാണ് ഈ പൊടി കൊക്കെയ്നാണെന്ന് കണ്ടെത്തിയത്. ഇത് വിദഗ്ധർ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഇത് എങ്ങനെ വൈറ്റ് ഹൗസിൽ എത്തി എന്നും അതിന്റെ രീതിയും സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. നിരന്തരം വിനോദ സഞ്ചാരികൾ എത്താറുള്ള സ്ഥലത്ത് നിന്നാണ് ഇത് കണ്ടെത്തയത്. അതുകൊണ്ട് തന്നെ അഞ്ജാതരായ ആരെങ്കിലും മയക്കുമരുന്ന് ഇവിടെ നിക്ഷേപിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Discussion about this post