എറണാകുളം: കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം സ്വദേശി ജീമോൻ (42) അറസ്റ്റിലായത്. പാട്ട് വൈറലാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
മുനമ്പം പോലീസാണ് ജീമോനെ അറസ്റ്റ് ചെയ്തത്. ചെറായിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അവിടെ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി. പാട്ടുപാടാൻ അറിയുന്ന കുട്ടിയെ ഇയാൾ പാട്ട് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പാടുന്ന വീഡിയോ ചിത്രീകരിക്കാനെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ ചെറായിയിലെത്തിച്ചത്. പെൺകുട്ടിക്കൊപ്പം അമ്മയും സഹോദരനുമുണ്ടായിരുന്നു. എന്നാൽ ഇവർ പുറത്ത് പോയ തക്കം നോക്കി ഇയാൾ ലൈംഗികമായി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
ഇക്കാര്യം പെൺകുട്ടി അമ്മയോട് പറഞ്ഞു. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discussion about this post