Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

എരിവും പുളിയും നിറഞ്ഞ കൊതിയൂറുന്ന ഉസുലുമാർരു ; ഗോദാവരി തീരത്തെ കൊതിപ്പിക്കുന്ന അച്ചാർ ഗ്രാമം

by Brave India Desk
Jul 8, 2023, 09:07 pm IST
in Special
Share on Facebook
Tweet
WhatsApp
Telegram

രാജമഹേന്ദ്രവാരം: ‘അച്ചാർ’ എന്ന വാക്ക് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുക നല്ലെണ്ണയിൽ മുളകും മസാലയും ഒക്കെ കൂടി കുഴഞ്ഞ് ആഴ്ചകളോ മാസങ്ങളോ ഒക്കെ എടുത്ത് പരുവപ്പെടുന്ന, ആ എരിവും പുളിയും നിറഞ്ഞ രുചിയായിരിക്കും അല്ലേ ? ആ രുചികൾ സങ്കൽപ്പിക്കുമ്പോൾ തന്നെ നമ്മുടെ വായിൽ വെള്ളമൂറാൻ തുടങ്ങും. അച്ചാർ കൊണ്ട് പ്രശസ്തമായ ഒരു ഗ്രാമം തന്നെയുണ്ട് ഇന്ത്യയിൽ. കിഴക്കൻ ഗോദാവരി ജില്ലയിലെ ഉസുലുമാർരു ഗ്രാമം. കഴിഞ്ഞ 40 വർഷമായി അച്ചാറിന്റെ വിവിധ രുചികൾ ഉണ്ടാക്കി വിപണനം ചെയ്യുന്ന ഗ്രാമവാസികളാണ് ഇവിടെയുള്ളത്.

കിഴക്കൻ ഗോദാവരിയിലെ പെരാവലി മണ്ഡലത്തിൽ ഗോദാവരി നദിയുടെ കൈവഴിയായ വസിസ്തയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഉസുലുമാർരു. പലപ്പോഴും അച്ചാർ ഗ്രാമം എന്നാണ് ഈ സ്ഥലം മറ്റു പ്രദേശങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. രാജമഹേന്ദ്രവരത്തിൽ നിന്ന് 40 കിലോമീറ്ററും തണുകു പട്ടണത്തിൽ നിന്ന് 20 കിലോമീറ്ററും അകലെയാണ് ഉസുലുമാർരു.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഈ ഗ്രാമത്തിലേക്ക് പ്രവേശിച്ചാൽ തന്നെ എല്ലാ വീടുകളും അച്ചാർ ഉണ്ടാക്കുന്ന തിരക്കിലായിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക. മാങ്ങ , നാരങ്ങാ, നെല്ലിക്ക, ഇഞ്ചി, പുളി, പച്ചമുളക് എന്നിങ്ങനെ വൈവിധ്യമാർന്നതരം അച്ചാറുകൾ ഇവിടെ ഉണ്ടാക്കുന്നുണ്ട്. ബ്രാൻഡ് ചെയ്തിട്ടില്ലാത്ത നിരവധി അച്ചാർ കുപ്പികൾ നിറഞ്ഞിരിക്കുന്ന കടകൾ ഉസുലുമാർരു തെരുവുകളിലെ സാധാരണ കാഴ്ചയാണ്. ഈ ഗ്രാമത്തിലെ അച്ചാറുകൾ അതിന്റെ എരിവും, രുചിയും , വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും അളവും കുറഞ്ഞ വിലയും കൊണ്ട് പേരുകേട്ടതാണ്.

നാല് പതിറ്റാണ്ടിലേറെ മുൻപ് ഈ ഗ്രാമത്തിലെ പിള്ള ശ്രീരാമ മൂർത്തി എന്ന കുടുംബം ഉപജീവനമാർഗത്തിനായി ആരംഭിച്ചതാണ് അച്ചാർ നിർമ്മാണ വ്യവസായം. ഇപ്പോൾ ഈ ഗ്രാമത്തിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ കുടിൽ വ്യവസായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. രണ്ടായിരത്തിലേറെ പേർ ഇവിടെ അച്ചാർ നിർമ്മാണ ജോലിയിൽ ഏർപ്പെടുന്നുണ്ട്. അച്ചാർ നിർമ്മാണ തൊഴിലിൽ കൂലിയായി ഇവിടെ ഒരു പുരുഷന് ശരാശരി 450 രൂപയും സ്ത്രീക്ക് 300 രൂപയും ആണ് ലഭിക്കുന്നത്. ഹൈദരാബാദ്, വിജയവാഡ, ഗുണ്ടൂർ, ഓംഗോൾ, വിശാഖപട്ടണം, തിരുപ്പതി, ചെന്നൈ, ബാംഗ്ലൂർ, പശ്ചിമ ബംഗാളിന്റെയും ഒഡീഷയുടെയും വിവിധ ഭാഗങ്ങൾ നിങ്ങളിലേക്ക് ഇവർ ഇവിടെ നിന്നും അച്ചാർ വിപണനം ചെയ്യുന്നുണ്ട്.

രണ്ട് തലമുറകളായി അച്ചാർ നിർമ്മാണം നടത്തുന്ന കൊമ്മാര വെങ്കിടേശ്വരറാവു പറയുന്നതനുസരിച്ച്, ചേരുവകളുടെ വിലയിലെ കുത്തനെയുള്ള വർധനയാണ് ഇപ്പോൾ ഇവർ നേരിടുന്ന വലിയ വെല്ലുവിളി. കൂടാതെ സർക്കാരിന്റെയോ ബാങ്കുകളുടെയോ പിന്തുണയുടെ അഭാവം മൂലം സ്വകാര്യ പണമിടപാടുകാരിൽ നിന്ന് വായ്പയെടുക്കുകയും പതിറ്റാണ്ടുകളായി കനത്ത പലിശ നൽകുകയും ചെയ്യേണ്ടി വരുന്നതും ഈ കുടിൽ വ്യവസായത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വരുമാനം കുറഞ്ഞ ഈ സാഹചര്യത്തിലും സന്തോഷത്തോടെ തന്നെ അച്ചാർ നിർമ്മാണം നടത്തുകയാണ് ഉസുലുമാർരു ഗ്രാമവാസികൾ.

Tags: andhra pradeshUsulumarruPickle village
Share19
Tweet
Send
Share

Latest stories from this section

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

Latest News

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് കമ്മീഷണർമാർക്കും നോട്ടീസ് അയക്കാം ; ഇൻഡി സഖ്യത്തിന്റെ ഹർജി പരിഗണിച്ച് സുപ്രീംകോടതി

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച താരങ്ങൾ ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച താരങ്ങൾ ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies