കണ്ണൂർ: പരിയാരത്ത് കമുക് വീണ് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. പാണപ്പുഴ സ്വദേശിയായ അബ്ദുൾ നാസറിന്റെ മകൻ മുഹമ്മദ് ജുബൈർ ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഓടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് കമുക് വീടിന് നേരെ ചാഞ്ഞിരുന്നു. ഇത് മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഏര്യം വിദ്യാ മിത്രം യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജുബൈർ.
Discussion about this post