തിരുവനന്തപുരം: പോലീസിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരം മുറിച്ചു കടത്തി. തിരുവനന്തപുരം വഴുതക്കാട്ടെ പോലീസ് ആസ്ഥാനത്തിന് സമീപം, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരമാണ് മോഷമം പോയത്. പോ ആസ്ഥാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പോകാവലും പട്രോളിങ്ങുമുള്ള റോഡിലൂടെ ആണ് വാഹനത്തിൽ ‘ഈച്ചപോലുമറിയാതെ’ മരം കടത്തി കൊണ്ടുപോയത്.
രാത്രി സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും മഴ കാരണം കടത്തിയത് അറിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. ഓഫീസിന്റെ പിറകുവശത്തെ തോട്ടത്തിലെ മൂന്ന് ചന്ദനമരങ്ങളിൽ ഒന്നാണ് മുറിച്ച് കടത്തിയത്.സുരക്ഷാ ജീവനക്കാരൻ പരാതി എഴുതി നൽകിയെങ്കിലും ഇതുവരെ കേസ് എടുത്തിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. പുറകുവശത്തെ മതിലിനോട് ചേർത്ത് വാഹനം നിർത്തിയിട്ട ശേഷം മരം മുറിച്ചു കടത്തിയിരിക്കാമെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. രണ്ടു മാസം മുൻപ് ഫോർട്ടിലും സമാനരീതിയിൽ ചന്ദനമരം മുറിച്ചു കടത്തിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചന്ദനമരമാണ് രാത്രി മുറിച്ച് കടത്തിയത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്ന് പോലീസിന് ലഭിച്ചെങ്കിലും പ്രതികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.
Discussion about this post